v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

50% 50% [ 1 ]
50% 50% [ 1 ]

Total Votes : 2

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1376 registered users
The newest registered user is Manoj KC

Our users have posted a total of 2386 messages in 1261 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

അധ്യാപികമാര്‍ക്ക് പച്ചക്കോട്ട്

Go down

default അധ്യാപികമാര്‍ക്ക് പച്ചക്കോട്ട്

Post by pareekutty on Wed Oct 10, 2012 11:20 pm


അധ്യാപികമാര്‍ക്ക് പച്ചക്കോട്ട്:
മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു


അധ്യാപികമാര്‍ പച്ച ഓവര്‍ക്കോട്ട് ധരിച്ച് ക്ലാസെടുക്കണമെന്ന് നിര്‍ദേശിച്ച
മലപ്പുറം അരീക്കോട്ടെ സ്കൂള്‍ മാനേജ്മെന്റിനെതിരെ സംസ്ഥാന മനുഷ്യാവകാശ
കമീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച്
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍
കെ സി ഗോപിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. മലപ്പുറം അരീക്കോട് ജം
ഇയ്യത്തുല്‍ മുജാഹിദ്ദീന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സുല്ലമുസ്സലാം
ഓറിയന്റല്‍ ഹൈസ്കൂള്‍ മാനേജ്മെന്റാണ് വസ്ത്രധാരണത്തില്‍ അധ്യാപികമാര്‍ക്ക്
പുതിയ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയത്.
കോട്ട് ധരിക്കണമെന്ന ഉത്തരവ് അംഗീകരിക്കാത്ത അധ്യാപികകൊല്ലത്തൊടി
ജമീലയെക്കൊണ്ട് മാനേജ്മെന്റ് നിര്‍ബന്ധിത അവധിയെടുപ്പിച്ചിരുന്നു. ഇതേ
തുടര്‍ന്നാണ് അധ്യാപിക മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. പ്രധാനാധ്യാപിക
ഫോണില്‍ വിളിച്ചാണ് അധ്യാപകര്‍ക്ക് പച്ച ഓവര്‍ക്കോട്ട് ധരിക്കാന്‍
നിര്‍ദേശം നല്‍കിയത്. സ്കൂള്‍ പിടിഎ കമ്മിറ്റിയിലോ സ്റ്റാഫ് മീറ്റിങ്ങിലോ
ചര്‍ച്ചചെയ്യാതെ എടുത്ത തീരുമാനത്തെ ചോദ്യംചെയ്തതിനാണ് തനിക്കെതിരെ
മാനേജ്മെന്റ് നടപടിസ്വീകരിച്ചതെന്ന് അധ്യാപിക പരാതിയില്‍ പറഞ്ഞു. സ്കൂള്‍
മാനേജരെയും പ്രധാനാധ്യാപികയെയും എതിര്‍കക്ഷികളാക്കിയാണ് ഇവര്‍ മനുഷ്യാവകാശ
കമീഷനെ സമീപിച്ചത്.
പര്‍ദ ധരിക്കുന്നവരും അധ്യാപകരും ഒഴികെയുള്ളവര്‍ പച്ച ഓവര്‍ക്കോട്ട്
ധരിക്കണമെന്നായിരുന്നു സ്കൂള്‍ മാനേജ്മെന്റിന്റെ നിര്‍ദേശം. അധ്യാപികമാര്‍
മോശമായി വസ്ത്രംധരിക്കുന്നുവെന്ന് വിദ്യാര്‍ഥികളില്‍നിന്ന് പരാതി
ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ നിര്‍ദേശം
നല്‍കിയതെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം. ക്ലാസില്‍
അധ്യാപികമാര്‍ക്ക് ചുരിദാര്‍ ഉള്‍പ്പെടെ ഏത് വേഷവും ധരിക്കാമെന്ന ഹൈക്കോടതി
ഉത്തരവ് നിലനില്‍ക്കെയാണ് മാനേജ്മെന്റ് നിഷ്കര്‍ഷിക്കുന്ന വേഷം
ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപകര്‍ക്ക് വസ്ത്രധാരണത്തില്‍
നിയന്ത്രണമേര്‍പ്പെടുത്തിയ മാനേജ്മെന്റ് നടപടി നിയമവിരുദ്ധമാണെന്ന്
മനുഷ്യാവകാശ കമീഷന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ .
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്
ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
avatar
pareekutty
PLATINUM
PLATINUM

Male Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala

Extended Profile
Your views:
Nick name: Star
Experience:
1/1  (1/1)

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum