v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 200 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 358

Top posters
Malamaram chakkappan (586)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (80)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1345 registered users
The newest registered user is preethi K P

Our users have posted a total of 2361 messages in 1249 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Vhse-Past,Present&Future » An enquiry into implementation of regular study in Kerala Vocational higher secondary teaching post. PartII

An enquiry into implementation of regular study in Kerala Vocational higher secondary teaching post. PartII

View previous topic View next topic Go down  Message [Page 1 of 1]

Malamaram chakkappan

avatar
Hall of fame
Hall of fame
ഇതിന്റെ പാർട്ട് 1 [You must be registered and logged in to see this link.]  ലിങ്കിൽ വായിക്കാം

യഥാർത്ഥത്തിൽ സ്‌പെഷ്യൽ റൂൾ റഗുലർ പഠനം നിര്ബന്ധമാക്കിയിട്ടുണ്ടോ എന്ന പ്രസക്തമായ ചോദ്യത്തിലേക്ക് കടക്കും മുൻപ് എന്ത് കൊണ്ടാണ് ഒരു സുപ്രഭാതത്തിൽ പി എസ്‌ സി ഇങ്ങനെ ഒരു തീരുമാനം എടുത്തത്/എടുക്കുന്നതിലേക്ക് നയിച്ചത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. കാരണം സ്‌പെഷ്യൽ റൂൾ 2004 മാർച്ചിൽ നിലവിൽ വന്നു. അതിന്റെ ഭേദഗതിയോടെ 2007 ൽ എയിഡഡ് മേഖലക്കും ബാധകമാക്കി. 2007 ൽ എം എസ് ജി ഒ അഥവാ എക്സിക്യൂറ്റീവ് ഓർഡർ ആയി ഇറങ്ങിയ ഭേദഗതി 2009 സെപ്റ്റംബറിൽ SRO (Statutory Regulatory Order) ആയി സ്‌പെഷ്യൽ റൂൾ ആയി തന്നെ ഇറങ്ങി. 

2004 മുതൽ 2013 വരെയുള്ള 9 വർഷത്തെ നിയമനങ്ങളിൽ വി എച്ച് എസ്‌ സി യിലെ 43 വൊക്കേഷണൽ ടീച്ചർ, 43 വൊക്കേഷണൽ ഇൻസ്ട്രക്ടർ, 6 nvt senior, 10 nvt junior അടക്കം 102 തസ്തിയിലേക്ക്  direct recruitment, ministerial by transfer recruitment, some hsa, lpsa, upsa bybtransfer recruitment, sc st special recruitment, ph special recruitment, nca special recruitment അടക്കം മിനിമം 500 വിജ്ഞാപനങ്ങൾഎങ്കിലും  ഈ കാലയളവിൽ നടത്തിയിട്ട് അതിലൊന്നും ഇല്ലാതിരുന്ന ഒരു റെഗുലർ പഠനം 2013 ൽ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതെങ്ങിനെ എന്ന് മനസ്സിലാക്കിയാലെ ഇതിന്റെ യാഥാർഥ്യത്തിലേക്ക് എത്തൂ. 



ഞങ്ങളുടെ പരിമിതമായ അന്വേഷണങ്ങളിൽ നിന്നും ഇക്കാര്യത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം താഴെ കൊടുക്കുന്നു.
1. 2013 ലെ hsst nvt englishതസ്തികയിലേക്ക്  psc സെലക്ഷൻ ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്ന അവസരം ആയിരുന്നു. പി ജി വെയിറ്റേജ് കുറയ്ക്കാൻ ഒരു വിഭാഗം കേസ് നൽകിയ സാഹചര്യം.. പഴയ പി ജി കാർക്ക് 55-65% മാർക്കും 2005 ന് ശേഷം പി ജി ചെയ്തവർക്ക് മിനിമം 70% വും എന്ന നിലയിൽ പഴയ പി ജിക്കാർ റാങ്ക് പട്ടികയിൽ താഴ്ന്നു പോകുന്ന അവസ്ഥ വന്നു. പി എസ്‌ സി യിലെ ഉയർന്ന ഉദ്യോഗസ്ഥർ, മെമ്പർമാർ എന്നിവരുടെ ബന്ധുക്കളും ശിങ്കിടികളും ആയ പുതിയ പി ജി കാർക്ക് എളുപ്പത്തിൽ ഉദ്യോഗം കിട്ടുന്നതിന് ചെയ്തു വെച്ചതാണ് ഇതെന്ന് ചില ഉദ്യോഗാർത്ഥികൾ ആരോപിച്ചു. അവർ കേസ് നടത്തുകയും ചെയ്തു. 700 ൽ പരം ഒഴിവ് hsst sr, jr, nvt sr, jr എന്നീ നാലു തസ്തികയിലും കൂടി പ്രതീക്ഷിക്കുന്ന ഈ നിയമനത്തിന് വെറും 350 ൽ പരം ആളുകളെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി പി എസ്‌ സി ആദ്യം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഒരു വിഭാഗം കോടതിയിലേക്ക് നീങ്ങി. തുടർന്ന് ഷോർട്ട് ലിസ്റ്റ് 1000 പേരെ ഉൾപ്പെടുത്തി വിപുലീകരിച്ചു. നഷ്ടം പഴയ പി ജിക്കാർക്ക് ആയിരുന്നു. കാരണം 350 ആം റാങ്ക് കിട്ടുമായിരുന്ന പി ജി ശതമാനം കുറഞ്ഞ പഴയ പി ജിക്കാരെ പിന്തള്ളി ഉയർന്ന പി ജി മാർക്കുകാർ മുന്നിൽ കയറി. മാത്രമല്ല കേരളത്തിലെ സർവകലാശാലകളിൽ നിന്നും എം എ ഇംഗ്ലീഷ് ന് പൊതുവെ മാർക്ക് പിശുക്കിയെ നൽകൂ..അത് കാരണം കുറെ പേർ മധുരൈ കാമരാജ് പോലുള്ള മാർക്ക് നൽകുന്ന സർവകലാശാലയുടെ വിദൂര പഠനമാണ് prefer ചെയുക.350 ൽ നിന്നും ആയിരത്തിലേക്ക് തള്ളപ്പെടും എന്ന അവസ്ഥയിൽ " അങ്ങനെ ഉയർന്ന മാർക്കുള്ള മധുരൈ കമാരാജുകരൻ വാഴണ്ട" എന്ന് ചിന്തിച്ച ചില ഉദ്യോഗാർത്ഥികൾ റൂൾ റിസർച് ചെയ്യാൻ തുടങ്ങി. ഹയർ സെക്കണ്ടറി റൂളിൽ ഒന്നും കിട്ടിയില്ല. വി എച്ച് എസ് ഇ സ്‌പെഷ്യൽ റൂളിന്റെ ആദ്യഭാഗത്ത് നിന്ന് ഒരു കച്ചിതുരുമ്പ് കിട്ടി. അതിൽ അധ്യാപക യോഗ്യതകൾ വിവരിച്ച റൂൾ 4 ന് കീഴെ നോട്ട് 1 ൽ ഇപ്രകാരം എഴുതി വെച്ചിട്ടുണ്ടായിരുന്നു. 
"All the educational qualification for teaching post should be one acquired after a regular course of study from any of the universities in Kerala"



റഗുലർ അല്ലാതെ പഠിച്ച മുഴുവൻ ആളുകളെയും ഒഴിവാക്കാനും തങ്ങൾക്ക് nvt യിൽ വാക്കോവർ കിട്ടാനും ലഭിച്ച സുവർണാവസരം..
നേരെ ചെന്നത് ശ്രീ സി കെ മോഹനൻ എന്ന 2013 ജൂലൈ മാസം അബ്ദു റബ്ബിന്റെ കാരുണ്യത്തിൽ പുതുതായി നിയമിതനായ ദളിത് ലീഗിന്റെ പ്രതിനിധിയുടെ അടുത്ത്. റൂളിനെ സംബന്ധിച്ച് വലിയ അറിവൊന്നും ഇല്ലാത്ത ആ സമയം അയാൾ സമീപിച്ച ഉദ്യോഗാർഥികളുടെ അവശ്യ പ്രകാരം കത്ത് നൽകി. വി എച്ച് എസ് ഇ ഉദ്യോഗങ്ങൾക്ക് നിയമ പ്രകാരം റഗുലർ കോളേജിൽ പഠിച്ചു ഡിഗ്രി/പി ജി നേടിയവരെയെ പരിഗണിക്കേണ്ടൂ..
റഗുലർ പഠനം നിർബന്ധമായ പോളി ടെക്നിക്കിലെ പ്രിൻസിപ്പൽ ആയിരുന്നു ശ്രീ മോഹൻ എന്നും വി എച്ച് എസ് ഇ യെ സാങ്കേതിക വകുപ്പിന് തുല്യമായി അദ്ദേഹം കണ്ടിരുന്നതെന്നും കൂട്ടി വായിക്കാം.



2. ഓഫീസ് സെക്രട്ടറിഷിപ് വൊക്കേഷണൽ ടീച്ചറുടെ യോഗ്യത എം കോമും ടൈപ്പ് റൈറ്റിങ് ഹയർ, ലോവർ, ഷോർട് ഹാൻഡ് തുടങ്ങിയവയാണ്. ഈ മൂന്ന് യോഗ്യതകളും ഒരുമിച്ചുള്ള വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് കേരളത്തിൽ ഉള്ളത്. അതിനാൽ ഈ തസ്തികയിലേക്ക് OMR പരീക്ഷ പോലും നടത്താതെ ആണ് പി എസ്‌ സി കൂടിക്കാഴ്ച മാത്രം നടത്തി നിയമനം നൽകുന്നത്. അധികം ആളുകൾ ഇല്ലാത്തതിനാൽ ഉള്ളവരിൽ നിന്നും എന്തെങ്കിലും കാരണം ഉണ്ടാക്കി കുറച്ചു പേരെ പുറത്താക്കിയാൽ ബാക്കിയുള്ളവന് നിയമനം ഉറപ്പാണ്. ഉദാഹരണത്തിന് ആകെ 10 ഒഴിവുകളും 15 അപേക്ഷകരും..ഒരു 5 പേരെ പുറത്താക്കാൻ പറ്റിയാൽ ബാക്കി 10 പേർക്കും നിയമനം ഉറപ്പ്‌. ഈ 10 പേരിൽ ഉന്നതന്മാരുടെ ബന്ധുവും ഉണ്ടെങ്കിലോ..? നിയമനം ഉറപ്പു നൽകി തന്നെ ലക്ഷങ്ങൾ വാങ്ങാൻ അധികൃതർക്ക് അവസരം ലഭിക്കുന്നു. 2013 NVT English നിയമാനത്തിന്റെ അതെ കാലത്തു തന്നെയാണ് ഈ തസ്തികയുടെ രണ്ടാം ഘട്ട വിജ്ഞാപന പ്രകാരമുള്ള സെലക്ഷൻ പ്രോസസ് ആരംഭിക്കുന്നത്. കയ്യിൽ തെളിവുകൾ ഇല്ല. എങ്കിലും റഗുലർ പഠനം നിര്ബന്ധമാണെന്നു വരുത്തി തീർക്കേണ്ടതും കുറച്ചു പേരെ ഒഴിവാക്കേണ്ടതും ഈ തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ആവശ്യമായിരുന്നു.
3. 9എ പ്രകാരം നിയമിക്കപ്പെട്ടവരിൽ പഴയ ക്ലർക്ക് താതികയിലേക്ക് തിരിച്ചു പോകാതെ നിൽക്കുന്നവരിൽ 25 പേര് NVT ഇംഗ്ലീഷ് ആയിരുന്നു. ഉദ്യോഗാർഥികളുടെ റാങ്ക് പട്ടികയിൽ നിന്നും വിദൂരക്കാരെ ഒഴിവാക്കിയാൽ ഇവരുടെ claim അവസാനിക്കും. അവർ തിരിച്ചു പോകാൻ നിർബന്ധിതരാകും എന്ന് 10 ആം ക്ലാസ്സ് യോഗ്യതയുള്ള directorate clerk മാർ മനസ്സിലാക്കി. അവർക്ക് പാര എന്ന അർത്ഥത്തിൽ റൂളിനെ അങ്ങനെ വ്യാഖ്യാനിക്കലായിരുന്നു അഭികാമ്യം.


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
[You must be registered and logged in to see this image.][You must be registered and logged in to see this image.][You must be registered and logged in to see this image.]

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum