v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 199 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 357

Top posters
Malamaram chakkappan (567)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (78)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1336 registered users
The newest registered user is tarlyjames

Our users have posted a total of 2314 messages in 1231 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Vhse-Past,Present&Future » Vhse by transfer/Promotion- Games inside and out

Vhse by transfer/Promotion- Games inside and out

View previous topic View next topic Go down  Message [Page 1 of 1]

vivaradoshi


SILVER
SILVER

Vhse by transfer/Promotion- Games inside and out


വി എച്ച് എസ് ഇ പ്രൊമോഷന്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ ഇതര വിദ്യാഭ്യാസ വകുപ്പുകളെക്കാള്‍ വിവാദം സൃഷ്ടിക്കുന്നത് വകുപ്പിന്‍റെ സങ്കീര്‍ണ ഘടന മാത്രമല്ല, ചുളുവില്‍ കാര്യം നേടിയെടുക്കാന്‍ പണം കൊടുക്കാന്‍ തയ്യാറയാകുന്ന വിഭാഗവും ,  പണം കിട്ടിയാലേ നേരെ ചൊവ്വേ നടക്കേണ്ട കാര്യങ്ങള്‍ പോലും നടക്കൂ എന്നു വരുത്തി തീര്‍ക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ജീവിച്ചു പോരുന്ന ഏജെന്‍റ് ഇടനിലക്കാരും ഈ സങ്കീര്‍ണത മുതലാക്കി പരമാവധി കളിക്കുന്നത് കൊണ്ട് കൂടിയാണ്. പ്രൊമോഷന്‍ ആവുന്നത് യോഗ്യത ഉള്ളവര്‍, പ്രൊമോഷന്‍ നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിക്കുക/അല്ലെങ്കില്‍ ഗ്രഡേഷന്‍ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനു വിജ്ഞാപനം ഇടുക എന്നാ ജോലി പലപ്പോഴും എസ് എസ് എല്‍ സി യും ഗുസ്തിയും ഉള്ള ക്ലര്‍ക്കുമാരും ആവുമ്പോള്‍ തന്നെ സാധാരണ ഗതിയില്‍ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ( എല്ലാ ക്ലാര്‍ക്കന്മാരും അസൂയക്കാരും കോമ്പ്ലെക്സ്കാരും ആണ് എന്ന് അര്‍ത്ഥമാക്കേണ്ട). ഉയര്‍ന്ന ശമ്പളം വാങ്ങുന്നവനോടും തന്നെക്കാള്‍ ഉയര്‍ന്ന യോഗ്യത ഉള്ള വരോടും സ്വല്പം കുനിഷ്ടും അസൂയയും മനുഷ്യ സഹാജമാണോ എന്നെനിക്കറിയില്ല-പക്ഷെ നിരീക്ഷണത്തില്‍ നിന്നും എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. എം ഡി മാര്‍ തീരുമാനം നടപ്പാക്കുമ്പോള്‍ താനായിരുന്നെങ്കില്‍ അതിങ്ങനെ ചെയ്തു ഇതിനെക്കാളും മെച്ചം ഉണ്ടാക്കിയേനെ എന്ന് കാര്യമായി തന്നെ പറയുന്ന പ്യൂണ്‍ മാര്‍ - കാടു കയറുന്നില്ല.
കേട്ടറിവ് വെച്ച് പറഞ്ഞാല്‍ വി എച്ച് എസ് സി യില്‍ ആദ്യ കാലത്ത് നടന്ന മുഴുവന്‍ നിയമനങ്ങളും തല്കലികാമോ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലോ ആയിരുന്നില്ല. റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാതെ സ്ലീപര്‍ ടിക്കറ്റ് എടുത്ത് കയറിയ അത്തരം ക്ലര്‍ക്കുമാരില്‍ പലരും റിസര്‍വ്‌ ചെയ്ത ആളുകള്‍ വന്നിട്ടും എണീറ്റ്‌ കൊടുക്കാതെ ഇപ്പോഴും കേസും കൂട്ടവുമായി വലിഞ്ഞു തൂങ്ങി നില്‍ക്കുന്നു. പാലക്കാട്‌ ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു ക്ലര്‍ക്ക്‌നു ഹെഡ് ക്ലര്‍ക്ക്‌ ആയി പ്രൊമോഷന്‍ ലഭിച്ച കത്ത് കിട്ടിയത്‌ ഒരാഴ്ച മുന്‍പാണ്. അദ്ധേഹത്തെ വകുപ്പ്‌ ഇപ്പോഴും ക്ലര്‍ക്ക്‌ ആയിട്ടാണ് കാണുന്നത്. അദ്ദേഹം ആകട്ടെ എന്‍ വി റ്റി സീനിയര്‍ ഇംഗ്ലീഷ് പോസ്റ്റിലും. അതിലെ ശരി തെറ്റുകള്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല.
അങ്ങനെ താത്കാലിക കടന്നു കൂടലുകള്‍ ചില വെറും എസ് എസ് എല്‍ സി ക്ലര്‍ക്കുമാര്‍ക്ക് അലോസരം ഉണ്ടാക്കി തുടങ്ങി, പ്ലസ്‌ ടു പ്രൈവറ്റ് ആയി പഠിച്ചാല്‍ ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ പോലും ആകില്ല, വി എച്ച് എസ് സി തന്നെ പഠിക്കണം, അത് കഴിഞ്ഞു ഒരു ഡിഗ്രീ എങ്കിലും എടുത്താലെ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ പോസ്റ്റ് എങ്കിലും കിട്ടൂ. ഇതിനകം ഡിഗ്രീ എടുത്ത ചില ക്ലാര്‍ക്കുമാര്‍ മധുരയ്ക്കും കമരജിനും അണ്ണാമലക്കും വണ്ടി കയറുന്നു. എരുമപ്പാല്‍ ഒഴിച്ച, പഴയ ഐസ് ക്രീമിന്റെ കോണ്‍ കപ്പു കണക്കുള്ള കുപ്പി ഗ്ലാസിലെ രണ്ടു രൂപയുടെ ചായയും ഒന്നര രൂപയുടെ പരിപ്പ് വടയും വാങ്ങിച്ചു കൊടുത്താല്‍ അവിടുന്ന് പി ജി യോ ബി എഡോ ഇനി പി എച്ച് ഡി വേണേലും എടുത്തു പോരാം എന്നാണ് വെയ്പ്പ്-അതൊക്കെ വെറും പറച്ചില്‍ ആണെന്ന് അനുഭവസ്ഥര്‍ പറയുന്നു-ഉടനെ ഗുസ്തി കൈമുതലുള്ള ക്ലാര്‍ക്കുമാര്‍  ഒരു " നോട്ട് ഒന്ന് " സ്പെഷ്യല്‍ റൂളില്‍ അങ്ങ് ചേര്‍ത്തു. വി എച്ച് എസ് ഇ അധ്യാപക തസ്തികയിലെ നിയമനത്തിന് റഗുലര്‍ പഠനം നിര്‍ബന്ധം.
ഒരു ലീഗല്‍ മാഫിയ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വീസ്‌ കേസുകള്‍ മുഴുവന്‍ ട്രിബ്യൂണല്‍ ലേക്ക് മാറ്റിയതും ആ ലോബിക്ക്‌ അനുഗ്രഹംയാപ്പോള്‍ ആ ട്രിബ്യൂണല്‍ തിരുവനന്തപുരത്ത്‌ തന്നെ പ്രതിഷ്ടിച്ചത് അവര്‍ക്ക്‌ വേണ്ട വിധം കാര്യങ്ങള്‍ നീക്കാന്‍ തന്നെ ആയിരുന്നു. ഈ ലീഗല്‍ മാഫിയ ഇത്തരം സംഭവങ്ങള്‍ വിലയിരുത്തും. മിക്കവാറും എല്ലാ വകുപ്പിലെയും പല ഉന്നതരും ഫയല്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കുമാരുംയും ഇവര്‍ക്ക്‌ നല്ല ബന്ധമുണ്ട്. ട്രാന്‍സ്ഫര്‍ ലിസ്റ്റുകള്‍ ഉദാഹരണം-ശരിയായ രീതിയില്‍ ചെയ്യാതെ പൂര്‍ണമായും തെറ്റിച്ചു ചെയ്യും. എന്നിട്ട് മരവിപ്പിക്കലും- 2014 ഓര്‍മയില്ലേ..റാങ്ക് ലിസ്റ്റ് എല്ലാം പ്രസിദ്ധീകരിച്ചു കൊടുത്ത ആളുകള്‍ കുട്ടികളോടും സഹപ്രവര്‍ത്തകരോടും യാത്ര പറഞ്ഞപ്പ്പോള്‍ അതാ കരുനാഗപ്പള്ളിയിലെ ഒരു ജി എഫ സി ക്കാരി വര്‍ഷ മധ്യത്തില്‍ സ്ഥലം മാറ്റം ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനാല്‍ ആ ഉത്തരവ്‌ (ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍) മധ്യ വേനലവധിയില്‍ മാത്രം നടത്തിയാല്‍ മതി എന്ന് പറഞ്ഞു ഉത്തരവ്‌ ഇടുന്നു. ഒരു മാസ് പെറ്റീഷന്‍ പ്രതീക്ഷിച്ചു നിന്ന ലീഗല്‍ ലോബിയ്ക്ക്‌ പക്ഷെ നിരാശ ആയിരുന്നു ഫലം. നവംബര്‍ ആയതിനാല്‍ ഇനി ഈ വര്‍ഷം ഇങ്ങനെ പോട്ടെ എന്ന് കരുതിയ പലരും കേസിന് പോയില്ല. ഒടുവില്‍ ആ മധ്യ വേനല്‍ ഉത്തരവ് ചവറ്റു കുട്ടയില്‍ എറിഞ്ഞോ എന്തോ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നു.

(തുടരും)


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum