v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 199 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 357

Top posters
Malamaram chakkappan (567)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (78)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1336 registered users
The newest registered user is tarlyjames

Our users have posted a total of 2314 messages in 1231 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Career Corner » Open Stage » VHSE - ഇനിയൊരങ്കത്തിനു ബാല്യമുണ്ടോ?

VHSE - ഇനിയൊരങ്കത്തിനു ബാല്യമുണ്ടോ?

View previous topic View next topic Go down  Message [Page 1 of 1]

Malamaram chakkappan


Hall of fame
Hall of fame

VHSE - ഇനിയൊരങ്കത്തിനു ബാല്യമുണ്ടോ?


പ്രിയപ്പെട്ട വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍, അധ്യാപകേതര ജീവനാക്കാര്‍ എന്നിവര്‍ സജീവമായി ചര്‍ച്ചയില്‍ പങ്കെടുക്കും എന്ന വിശ്വാസത്തോടെ, ഗവ എയിഡഡ് സ്കൂളുകളിലെ വൊക്കേഷണല്‍ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, ലാബ്‌ ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഉള്‍പടെയുള്ള  വൊക്കേഷണല്‍ വിഭാഗം, എല്ലാ വിഷയങ്ങളിലെയും നോണ്‍ വൊക്കേഷണല്‍ വിഭാഗം സീനിയറും ജൂനിയറും, ജി എഫ് സി, മിനിസ്ടീരിയല്‍ വിഭാഗം എല്ലാവരും ദയവു ചെയ്ത് ഈ ചര്‍ച്ച ഫലവത്താക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആഭാസകരമാകാത്ത എന്ത് അഭിപ്രായവും എഴുതാം...
വര്‍ഷങ്ങളായി ഈ വിഭാഗത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന നമ്മള്‍ എന്നും ആശങ്കയിലായിരുന്നു എന്നത് വാസ്തവം തന്നെ ആണ് എന്നാണ് എന്‍റെ അഭിപ്രായം. നമ്മുടെ പഠിതാക്കള്‍ ആയ വിദ്യാര്‍ത്ഥികള്‍, അവരുടെ ഭാവി എന്നിവ മറ്റു വിഭാഗങ്ങളിലെ അധ്യാപകരെ പോലെ നമുക്കും ഉണ്ടായിരുന്നു. പക്ഷെ മറ്റു വിദ്യാഭ്യാസ വിഭാഗം അനുഭവിക്കുന്ന ജോലി സുരക്ഷിതത്വം നമ്മളില്‍ എത്ര പേര്‍ക്ക് ഉണ്ട്? ഇല്ലായെങ്കില്‍ ആരാണ് അതിന്‍റെ ഉത്തരവാദികള്‍? എന്തൊക്കെയാണ് നമ്മുടെ ഔദ്യോഗിക ഭാവിയെ ആശങ്കയിലാഴ്ത്തുന്നത്? ലയനം, പുനക്രമീകരണം മുതല്‍ അടച്ചു പൂട്ടലും ജീവനക്കാരെ പുനര്‍ വിന്യസിപ്പിക്കലും കേട്ടിട്ട് വര്‍ഷങ്ങളായി.
കൂടുതല്‍ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ ഈ വര്‍ഷം അനുവദിച്ചു. വൊക്കേഷണല്‍ വിഭാഗം സ്വതവേ ദുര്‍ബലമായ തെക്കന്‍ ജില്ലകളില്‍ അത് തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കോട്ടയത്ത്‌ Domestic nursing രണ്ടു ബാച്ച് ഉള്ളിടത്ത് ഒരു ബാച്ചില്‍ തികയാന്‍ പോലും കുട്ടികള്‍ ഇല്ല. എന്നും വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി നെഞ്ചിലേറ്റി നടന്ന വടക്കന്‍ ജില്ലകളും കടുത്ത വെല്ലുവിളി നേരിടുന്നു. അടുത്ത വര്‍ഷം ചോദിക്കുന്നവര്‍ക്കെല്ലാം വീണ്ടും ഹയര്‍ സെക്കണ്ടറി അനുവദിക്കാന്‍ ഗവ ഉദ്ദേശിക്കുന്നു എന്ന വാര്‍ത്ത‍ നമ്മെ അലോസരപ്പെടുത്തുന്നുവോ? വി എച്ച് എസ് പഠനത്തിന്‍റെ ഗുണമേന്മയെ സംബന്ധിച്ച് ക്ലസ്റ്റര്‍ മീറ്റിങ്ങിലും സംഘടന സമ്മേളനങ്ങളിലും ആക്രോശിക്കാന്‍ നൂറ്റൊന്നു നാക്കുള്ള നമുക്ക്‌ അത് പൊതു സമൂഹത്തെയും മീഡിയ കളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലേ? ഓ ജെ ടി യും പി ടി സി യും ചില്ലറ ചക്രവും സ്കൂളില്‍ വരാതെ മുങ്ങി നടക്കാനുള്ള ഏര്‍പ്പാടും എന്നതിനപ്പുറം ഒന്നുമല്ലെന്ന പൊതു ധാരണ തിരുത്താന്‍   എവിടെയോ ഉള്ള ഒരു സ്കൂളിലെ വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന ഉദാഹരണം കാട്ടി പ്രചരണം നടത്തിയാല്‍ മതിയോ?
ഹയര്‍ സെക്കണ്ടറിക്ക് ലബ്ബയുടെ ശുപാര്‍ശ പ്രകാരം ശനിയാഴ്ച അവധി വന്നപ്പോള്‍ നമുക്ക്‌ ജീവനക്കാര്‍ക്ക്‌ ലീവും ഓഫും ആയിരുന്നു നോട്ടം. രണ്ടാം വര്‍ഷ വൊക്കേഷണല്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പ്ലസ്‌ വണ്‍ പ്ലസ്‌ടു വിഭാഗക്കാരെ നോക്കി അസൂയപ്പെട്ടു. കാര്യമറിയാതെ ഫസ്റ്റ് ഇയറില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളോട് ശനിയാഴ്‌ചകാര്യം പറഞ്ഞു ടി സി വാങ്ങി പോകാന്‍ നിര്‍ദേശിച്ചു എന്നും കേള്‍ക്കുന്നു. പ്രേമത്തില്‍ അകപ്പെട്ടവരും, പെമ്പിള്ളേരുമായി അല്ലറ ചില്ലറ തട്ടല്‍ മുട്ടല്‍ നടത്താം എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ വരുന്ന  തല്ലിപ്പൊളി എന്ന് സ്വതവേ പറയപ്പെടുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഉണ്ട്. അവര്‍ ഞായറാഴ്ച ക്ലാസ്സ്‌ വച്ചാലും വരും. അത്തരക്കാരെ കുത്തി നിറച്ച് ഒരു ബാച്ച് നില നിര്‍ത്താന്‍ ആകുമോ?
എന്താണ്  പരിഹാരം? എവിടെ തുടങ്ങണം? ചര്‍ച്ചയില്‍ പരസ്പരം കുറ്റപ്പെടുത്തി നമ്മള്‍ തന്നെ നൂറു വിഭാഗം ആയിട്ടു കാര്യമില്ല. അല്ലെങ്കില്‍ നമ്മുടെയൊക്കെ റിട്ടയര്‍മെന്റ് വരെ ഇങ്ങനെ ഉന്തിത്തള്ളി കൊണ്ട് പോയാല്‍ മതിയോ?


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx

2default Holiday on Sat Sep 13, 2014 10:06 pm

Lajeesh


Guest
Sir
saturday holiday vhse any chance?

VHSE Terminator


NEWBIES
NEWBIES
What do you mean "നമ്മുടെ പഠിതാക്കള്‍ ആയ വിദ്യാര്‍ത്ഥികള്‍, അവരുടെ ഭാവി". How many of the teachers actually have this feeling.

"വി എച്ച് എസ് പഠനത്തിന്‍റെ ഗുണമേന്മയെ സംബന്ധിച്ച് ക്ലസ്റ്റര്‍ മീറ്റിങ്ങിലും സംഘടന സമ്മേളനങ്ങളിലും ആക്രോശിക്കാന്‍ നൂറ്റൊന്നു നാക്കുള്ള നമുക്ക്‌ അത് പൊതു സമൂഹത്തെയും മീഡിയ കളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലേ? ഓ ജെ ടി യും പി ടി സി യും ചില്ലറ ചക്രവും സ്കൂളില്‍ വരാതെ മുങ്ങി നടക്കാനുള്ള ഏര്‍പ്പാടും എന്നതിനപ്പുറം ഒന്നുമല്ലെന്ന പൊതു ധാരണ തിരുത്താന്‍   എവിടെയോ ഉള്ള ഒരു സ്കൂളിലെ വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന ഉദാഹരണം കാട്ടി പ്രചരണം നടത്തിയാല്‍ മതിയോ?"

Dear friend, what nonsense are you trying to write, I cant understand? In actual practice, there is no use of VHSE. The main aim of VHSE is self employability and not getting employed some where. There itself the aim is diverted. Then about PTC and OJT............ Every one know the worth.

We are really fools, like cat which drinks milk by closing its eyes. But the public are aware of the worth of VHSE and hence the degeneration. Just watch soon the law of diminishing marginal utility will set in VHSE and will take it to zero

SO PLEASE DONT TRY TO FOOL PUBLIC ................. NO FOOLAKKING,,,,,,,, NO FOOLAKKING

Sponsored content


View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum