v4vhse
Welcome to your own forum
Log in

I forgot my password

Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you think the Transfer 2017 completed?

0% 0% [ 0 ]
100% 100% [ 1 ]

Total Votes : 1

Top posters
Malamaram chakkappan (595)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (81)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (62)
 

Like/Tweet/+1
Statistics
We have 1356 registered users
The newest registered user is anishnb

Our users have posted a total of 2375 messages in 1258 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

Transfer 2014- The boat is now off shore

View previous topic View next topic Go down

default Transfer 2014- The boat is now off shore

Post by vivaradoshi on Mon Mar 24, 2014 9:47 pm

ട്രാന്‍സ്ഫര്‍- വഞ്ചി തുരുത്തിനക്കരെത്തന്നെ






കഴിഞ്ഞ വര്‍ഷത്തെ സ്ഥലംമാറ്റ മഹാമഹം ആരും മറന്നു കാണില്ല. ഇനിയും തീരാത്ത വിവാദങ്ങള്‍ ഇപ്പോഴും വക്കീലന്മാരുടെ കീശ നിറച്ചു കൊണ്ടേയിരിക്കുന്നു. അന്ന് ഇതില്‍ ഉള്‍പെട്ട താല്പര്യക്കാര്‍ പല വിധമായിരുന്നു.ലയനത്തെ ചെറുത്ത് തങ്ങളുടെ ഭാവി കളഞ്ഞ  വോക്കേഷണല്‍- നോണ്‍ വോക്കേഷണല്‍ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, ലാബ് അസിസ്റ്റന്റ്റ് ടീമിനെ ആസ്വദിച്ച് സുഖവാസം പോലെ ശമ്പളവും പറ്റി അങ്ങനെ കഴിയാന്‍ വിടില്ലെന്ന പ്രതിജ്ഞഎടുത്ത ഒരു വിഭാഗം മിനിസ്ട്ടീരിയല്‍ ജീവനക്കാര്‍. വര്‍ക്കിംഗ് സമയം എട്ടര മുതല്‍ നാലര വരെ ആണെന്ന സര്‍ക്കുലരും പരീക്ഷ ഡ്യൂട്ടി വരാത്ത ലാബ് അസ്സിസ്ടന്‍സ് മാര്‍ക്ക് സ്കൂളില്‍ വരണമെന്ന പാരയും എല്ലാം ഇതിന്റെ പ്രതിഫലനം തന്നെ ആയിരുന്നു. സ്ഥലം മാറ്റത്തിന്‍റെ പേരില്‍ അധ്യാപകരെ നെട്ടോട്ടം ഓടിച്ചതും അപഹസ്യരക്കിയതും എല്ലാം ഇത്തരം അജണ്ട കളുടെ ഭാഗം തന്നെ. വി എച് എസ് ഇ എന്ന്‍ കേള്‍ക്കുമ്പോഴേക്കും കലിപ്പ് കേറുന്ന ജനറല്‍ എജ്യുക്കേഷന്‍ വകുപ്പിലെ ഉന്നതരും ഈ സര്‍ക്കസില്‍ നന്നായി ചരട് വലിച്ച് കളിച്ച് രസിച്ചു. " ഇങ്ങനെ നാണം കെടാതെ ലയനം നടത്തി നിനക്കൊക്കെ വേറെ വല്ല വകുപ്പിലേക്കും പോയിക്കൂടെ" എന്ന്‍ ചോദിക്കാതെ ചോദിക്കുകയായിരുന്നു അവര്‍. തങ്ങള്‍ കൂവിയില്ലെങ്കില്‍ നേരം വെളുക്കില്ല എന്ന്‍ വിചാരിച്ച് പഴയ കാല സമരങ്ങളുടെ പ്രതാപവും ഓര്‍ത്ത് " ന്ടപ്പാപ്പക്കൊരാന ഉണ്ടായിരുന്നു " എന്ന്‍ പറഞ്ഞു നടക്കുന്ന അധ്യാപക സംഘടനകള്‍ മറ്റൊരു കൂട്ടം കളിക്കരായിരുന്നു ഇതേ നാടകത്തില്‍. സ്ഥലം മാറ്റത്തെ അനുകൂലിക്കുന്നവരോടോ എതിര്ത്തവരോടോ യാതൊരു പ്രതിബദ്ധതയും ഇവര്‍ക്കുണ്ടായിരുന്നില്ല. എങ്കിലും നേതാക്കളായ ചില കൃഷ്ണന്‍മാര്‍ ദൂരേക്ക് പോകേണ്ട ഗതി വന്നപ്പോള്‍ ചാടി " ദേ ആകാശം പൊട്ടിവീഴും..ഇത് ഞങ്ങള്‍ നടത്തില്ല...കട്ടായം " പറഞ്ഞു അവര്‍....

അധ്യാപക ജീവനക്കാരിലും 2013 സ്ഥലംമാറ്റ സമയത്ത് പല താല്പര്യക്കാര്‍ ഉണ്ടായിരുന്നു.ഈ വിഷയത്തില്‍ എന്ത് വന്നാലും ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ല എന്ന വിഭാഗം. ചില അപൂര്‍വ്വം ട്രേഡിലെ വോക്കേഷണല്‍ ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, എന്‍ വി ടി ഫിസിക്സ് കെമിസ്ട്രി വിഭാഗം - തന്താങ്ങളുടെ സീറ്റില്‍ മിക്കവാറും സുരക്ഷിതരായിരുന്നു അവര്‍. അവര്‍ക്ക് എങ്ങും പോകേണ്ട... അങ്ങോട്ടാണെങ്കില്‍ ആരും വരുമെന്ന ഭീഷണിയും ഇല്ല. ഉണ്ടെങ്കില്‍ തന്നെ ഗേള്‍സില്‍ നിന്ന് ബോയ്സ് ലേക്ക് പോയാല്‍ മതി.

സ്ഥലം മാറ്റത്തെ ശക്തമായി എതിര്‍ത്തവര്‍ രണ്ടാമത്തെ വിഭാഗം. ദൂരെ നിന്ന് വരുന്നുണ്ട്. അത് തന്റെ അടുത്തുള്ള സ്കൂളിലേക്ക്. അവിടത്തെ ആള്‍ തന്റെ സ്കൂളില്‍ കൊടുക്കും.. ആകെ രണ്ടെണ്ണമേ ജില്ലയിലുള്ളൂ. തനിക്ക് ദൂരെ നിന്ന് വന്നവന്റെ സ്കൂളിലേക്ക് പോയെ പറ്റൂ എന്ന്‍ മനസ്സിലാക്കിയപ്പോള്‍ പിന്നെ എതിര്‍ക്കുകയല്ലാതെ നിവൃത്തിയില്ല.

സ്ഥലംമാറ്റത്തെ ശക്തമായി അനുകൂലിച്ചവര്‍ മൂന്നാം വിഭാഗം. വിദൂരത്ത് അഞ്ചും ആറും വര്‍ഷം നിന്നോ പുലര്‍ച്ചെ 4 മുതല്‍ രാത്രി 9 വരെ യാത്ര അടക്കം ജോലിക്ക് വേണ്ടി വിനിയോഗിക്കേണ്ടി വന്ന നിര്‍ഭാഗ്യവാന്മാര്‍ ആയിരുന്നു ഈ വിഭാഗം.

മൂന്നു വര്‍ഷ സര്‍വീസ് പൂര്‍ത്തിയാക്കാത്ത വരാണ് നാലാമത്തെ വിഭാഗം. അടുത്ത വര്‍ഷം തങ്ങള്‍ പോകേണ്ടി വരും എന്ന്‍ ആശങ്ക പ്പെട്ടവരും തങ്ങളുടെ കഷ്ടപ്പാട് തീരും എന്ന്‍ ആശ്വസിച്ചവരും ഇതില്‍ വരും.

ഇപ്രാവശ്യവും നാടകങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇലക്ഷന് മുന്‍പേ വിളിച്ചു. എല്ലാം ചടപാടെന്നു തീര്‍ക്കാന്‍ ശ്രമിക്കവേ ദേ വന്നു സര്‍ക്കുലര്‍....താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു. പെരുമാറ്റച്ചട്ടം ....... സാങ്കേതികമായി പുതിയ മന്ത്രിസഭ ചുമതല ഏറ്റെടുത്തു കഴിഞ്ഞാലെ പെരുമാറ്റച്ചട്ട കാലയളവ് പൂര്‍ത്തിയാകൂ......

എല്ലാം നേരെ ചൊവ്വേ നടന്നാല്‍ കിട്ടേണ്ടത് കിട്ടില്ല.  നടക്കാന്‍ ചില്ലറ പ്രയാസങ്ങള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കുമ്പോഴേ ദ്രവ്യം പൊങ്ങൂ....പിന്നെ നിങ്ങള്‍ക്ക് ഞങ്ങളുടെ നിര്‍ദേശം അനുസരിച്ച് വെബ്സൈറ്റ് ഞങ്ങള്‍ ചെയ്യും... എല്ലാം നടത്താന്‍ പച്ചക്കൊടി കാട്ടും.... പക്ഷെ നിങ്ങള്‍ വെറും ഹയര്‍സെക്കന്‍ഡറിയും വോക്കെഷനുലും ഒക്കെയാ... നിങ്ങളുടെ ഭരണ കാര്യങ്ങളിലും അന്തിമ തീരുമാനം ഞങ്ങള്‍ വല്യേട്ടന്‍മാരുണ്ട്. നിങ്ങള്‍ എന്ത് വിജ്ഞാപനം നടത്തിയാലും ശരി... ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ ഫ്രീസ് ചെയ്യും...നിങ്ങളങ്ങനെ സ്വന്തമായി പരീക്ഷാ പേപര്‍ പ്രിന്‍റ് ചെയ്യലും തോന്നിയപോലെ ഗ്രേസ് മാര്‍ക്ക് കൊടുക്കലും ഒന്നും വേണ്ട.  ഞങ്ങളുടെ ചൊല്പടിക്കു നിന്നാല്‍ മതി......ഈ മനോഭാവം ചില വകുപ്പുകള്‍ മറ്റു വകുപ്പുകള്‍ക്ക് മേല്‍ പുലര്‍ത്തുന്നിടത്തോളം കാലം ഇതൊക്കെ സംഭവിക്കും........





-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]
avatar
vivaradoshi
SILVER
SILVER

Male Age : 29
Posts : 81
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

default Re: Transfer 2014- The boat is now off shore

Post by vivaradoshi on Thu Mar 27, 2014 9:34 pm

റൂമര്‍ ആണോ എന്തോ .... സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വി എച് എസ് ഇ ഒരു സംഘടനാ നേതാവുമായി അനൌപചാരികമായി സംസാരിക്കാന്‍ സാധിച്ചു. അദ്ദേഹം പറഞ്ഞ വിവരങ്ങള്‍

1- സ്ഥലം മാറ്റം ഇലക്ഷന്റെ പേരില്‍ നിര്‍ത്തി വെച്ചത് സാങ്കേതികം മാത്രമാണ്. പ്രിന്‍സിപ്പല്‍മാരുടെ കോണ്‍ഫരന്‍സില്‍ അടക്കം ഇലക്ഷന് ശേഷം നടത്താം എന്ന് സമ്മതിച്ചതാണ്. എന്നിട്ടും ധ്രിതി പിടിച്ച് ഡാറ്റ കളക്റ്റ് ചെയ്തത് മറ്റു ചില ലക്ഷ്യങ്ങള്‍ വെച്ചാണ്.
2.ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ്റ് മാരുടെ സ്ഥലം മാറ്റം ട്രേഡ് വൈസ് ആയി നടത്തുന്നത് കോടതി വിധി അനുസരിക്കാനുള്ള വ്യഗ്രത അല്ല. മറിച്ച് ഹയര്‍ ഗ്രേഡ് വരുമ്പോഴും മറ്റും യോഗ്യത ഇല്ലാതെ മറ്റൊരു പോസ്റ്റില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അത് നിഷേധിച്ച് അരക്ഷിതാവസ്ഥ യില്‍ ആക്കുന്നതിനു വേണ്ടിയാണ്. അഗ്രികള്‍ച്ചര്‍ പോലുള്ള ട്രേഡ് കളില്‍ ഈ അടുത്ത് ലാബ് അസിസ്റ്റന്റ്റ് മാരെ ഇന്‍സ്ട്രക്റ്റര്‍ ആയി പ്രൊമോട്ട് ചെയ്തതിനാല്‍ ഇഷ്ടം പോലെ ഒഴിവ് ഉണ്ട്. അതുകൊണ്ട് നിലവില്‍ വി എച് എസ് ഇ അഗ്രികള്‍ച്ചര്‍ കോഴ്സ് പഠിച്ച് ലാബ്‌ അസ്സിടന്റ്റ് ആയി തുടരുന്നവരെ ( അവര്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നത് മറ്റേതു ട്രേഡ് ല്‍ ആണെങ്കിലും ) എല്ലാം അങ്ങോട്ട്‌ മാറ്റിയാലും ചില പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കും. വി എച്ച് എസ് ഇ ട്രാവല്‍ ആന്റ് ടൂറിസം പോലുള്ള കോഴ്സ് പഠിച്ച ആരും ഇല്ലാത്തതിനാല്‍ അത്തരം പോസ്റ്റുകളില്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു കോഴ്സിന്റെ യോഗ്യത ഉള്ള ലാബ്‌ അസിസ്റ്റന്റ്റ് മാര്‍ അവിടെ തുടര്‍ന്നാല്‍ അവര്‍ക്ക് ഹയര്‍ ഗ്രേഡ് കിട്ടില്ല എന്ന് പറഞ്ഞു പുറത്തു ചാടിച്ച് മറ്റേതെങ്കിലും വകുപ്പിലേക്ക് റീ ഡിപ്ലോയ് ചെയ്യിപ്പിക്കും.
3. രണ്ടു കോഴ്സ് ഉള്ള സ്കൂളിലെ ജി എഫ് സി പോസ്റ്റ്‌ ഇനി മുതല്‍ കന്‍സോളിഡിറ്റ് പോസ്റ്റ് ആയിരിക്കും.
4. ഇത്തരം കണക്കെടുപ്പിനു വേണ്ടിയാണ് ധ്രിതിയില്‍ ഡാറ്റ ശേഖരിച്ചത്. സ്ഥലം മാറ്റം നടത്താന്‍ ഉദ്ദേശിച്ചല്ല.
5. 2011 ല്‍ ആദ്യമായി ഓണ്‍ ലൈന്‍ സ്ഥലം മാറ്റം വിളിച്ചത് ജൂണ്‍ മാസത്തില്‍ ആയിരുന്നു. എന്നിട്ട് കുറെ നാള്‍ വെബ്സൈറ്റ് പൂട്ടി വെച്ച് ഓണം അവധിക്ക് തോന്നിയവരെ പണം വാങ്ങി പിന്‍ വാതിലിലൂടെ സ്ഥലം മാറ്റം നല്‍കിയത് പോലെ ഒരു നീക്കം ഇപ്പോള്‍ പ്രതീക്ഷിക്കാം. മിക്കവാറും ജൂണില്‍ നിങ്ങള്‍ സ്കൂളില്‍ എത്തുമ്പോള്‍ അവിടെ പുതിയ സ്റ്റാഫ് നെ കാണുമ്പോഴാണ് സ്ഥലം മാറ്റം നടന്നു എന്ന്‍ നിങ്ങള്‍ അറിയുക.

-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]
avatar
vivaradoshi
SILVER
SILVER

Male Age : 29
Posts : 81
Reputation : 7
Birthday : 1988-01-01
Join date : 2012-10-26
Location : venus

Back to top Go down

View previous topic View next topic Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum