v4vhse
Welcome to your own forum
v4vhse

A forum for all VHSE staff in Kerala service and for students.Also this site is dedicated to all educational aspirants

For publishing announcements or any other matters send the same to v4vhse@gmail.com

Log in

I forgot my password



Search
 
 

Display results as :
 


Rechercher Advanced Search

Poll

Do you favor/oppose General Transfer

56% 56% [ 199 ]
2% 2% [ 6 ]
33% 33% [ 119 ]
3% 3% [ 9 ]
7% 7% [ 24 ]

Total Votes : 357

Top posters
Malamaram chakkappan (567)
 
raman (428)
 
pareekutty (267)
 
safeerm (97)
 
vivaradoshi (78)
 
satheesh (78)
 
icsure (74)
 
dilna (68)
 
ganeshh (65)
 
Nissangan (61)
 

Like/Tweet/+1
Statistics
We have 1336 registered users
The newest registered user is tarlyjames

Our users have posted a total of 2314 messages in 1231 subjects
Affiliates
free forum

Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search

You are not connected. Please login or register

v4vhse » Vhse Corner » Vhse-Past,Present&Future » Vhse Transfer - What next?

Vhse Transfer - What next?

View previous topic View next topic Go down  Message [Page 1 of 1]

1default Vhse Transfer - What next? on Wed Jul 24, 2013 2:33 pm

vivaradoshi


SILVER
SILVER
ഒരു പഴങ്കഥ ഓര്‍മ വരുന്നു.....
ഒരിക്കല്‍ ദൈവം വേല ചെയ്ത മൂന്നുപേര്‍ക്ക് തുല്യമായി വീതിച്ചെടുക്കാന്‍ ഒരു അപ്പം നല്‍കി. കൂട്ടത്തില്‍ തടിമാടന്‍, തന്റെ കരുത്ത് കൊണ്ട് അത് കൈവശപ്പെടുത്തി. മറ്റു രണ്ടു പേരും ചേര്‍ന്ന് പ്രതിഷേധിച്ചു.... "തടിയന്‍ നീതി പാലിക്കുക....അപ്പം തുല്യമായി വീതിക്കുക" 
കൂട്ടായ പ്രതിഷേധം തടിയനില്‍ ആശങ്ക ഉണ്ടാക്കി. ഈ കണക്കിന് പോയാല്‍ തന്റെ കാര്യം അപകടത്തിലാവും....തടിയന്‍ അവശേഷിച്ച രണ്ടു പേരില്‍ കൂടുതല്‍ കരുത്തുള്ളവനെ വിളിച്ചു. അപ്പത്തിന്റെ ഒരു ചെറിയ കഷണം അവന്റെ വായില്‍ തിരുകി വെച്ചു. അതോടെ അവന്റെ പ്രതിഷേധം പമ്പ കടന്നു. ദുര്‍ബലന്‍ പിന്നെയും ശബ്ദമുയര്‍ത്തി. "തടിയന്‍ നീതി പാലിക്കുക............ അവന്റെ ദുര്‍ബല ശബ്ദത്തിനു നേരെ പക്ഷെ ദൈവം പോലും ബധിരത നടിച്ചു....
Vhse transfer ഉം ഈ കഥയും തമ്മില്‍ എന്ത് ബന്ധം...മനസ്സിലായില്ലെങ്കില്‍ പറയാം.... അപ്പം തിരുകി വെച്ചത് 10 ആം തീയതിയോ അതിനു മുന്‍പോ ആവാം.....................
പാവപ്പെട്ടവനെ കാസര്കൊടിനു തൂത്തെറിഞ്ഞാല്‍ അത് അനോമ ലി അല്ല. പ്രമുഖനു ഇളക്കം തട്ടുമ്പോള്‍ ആണത്രേ അനോമലി... ട്രാന്‍സ്ഫര്‍ അപേക്ഷിച്ചവരില്‍ 250 ഓളം പേര്‍ പുതിയ സ്റ്റേഷനില്‍ ജോയിന്‍ ചെയ്തു, അവിടുന്ന് കുറെ പാവങ്ങളെ പലയിടത്തെക്കും തട്ടി. പ്രിന്‍സിപ്പലിനെ പോലും ഭീഷണിപ്പെടുത്തി ഹര്‍ത്താല്‍ ദിനം സ്കൂള് തുറന്നാല്‍ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ പ്രമുഖന്മാര്‍ വാലും ചുരുട്ടി ഇരുന്ന സ്കൂളുകളിലേക്ക് റിലീവിംഗ് ഓര്‍ഡര്‍ കൊണ്ട് ട്രാന്‍സ്ഫര്‍ അപേക്ഷിച്ച പാവങ്ങള്‍ ചെന്നപ്പോഴാണ് ചില അധികാരികള്‍ക്ക് 10 ആം തീയതിക്ക് ശേഷമേ സുനാമി വരികയുള്ളൂ എന്ന വെളിപാട് വന്നത്. ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വം എന്ന Article 14 നു വിരുദ്ധമാണെന്നും ബന്ധപ്പെട്ടവര്‍ അഴിയെന്നെണ്ടി വരുമെന്ന് ഓര്‍ക്കുന്നത് നന്ന്...


[/justify]

ഇന്ത്യന്‍ ഭരണഘടനയുടെ article 14-18 equality before law യുമായി ബന്ധപ്പെട്ടതാണ്. ഒരേ ഓര്‍ഡര്‍ പ്രകാരം ചിലരെ ജോയിന്‍ ചെയ്യാന്‍ അനുവദിക്കലും ചിലര്‍ക്ക് ജോയിനിംഗ് നിഷേധിക്കലും ഈ article നു എതിരായ ക്രിമിനല്‍ കുറ്റമാണ്.

[You must be registered and logged in to see this image.]


ഏതായാലും സംഗതി ഇത്രത്തോളം എത്തിയ സ്ഥിതിക്ക് ഇനി ട്രാന്‍സ്ഫര്‍ നടക്കാന്‍ ഇടയില്ല. കാരണം താഴെ നല്‍കിയ ഡയഗ്രം

[You must be registered and logged in to see this image.]

ഈ ചിത്രത്തിലെ ആദ്യ ചതുരം ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് ചെയ്ത ആളുകളാണ്. അവരിലെ A എന്ന വിഭാഗം പ്രബലരാണ്. അധികാരികളില്‍ ഹോള്‍ഡ്‌ ഉള്ളവരും inner secret information കിട്ടുന്നവരുമാണ്. B വിഭാഗം ദുര്‍ബലരും.  c എന്ന വിഭാഗം ട്രാന്‍സ്ഫര്‍ വേണ്ടാത്ത,നഖ ശിഖാന്തം എതിര്‍ക്കുന്നവരാണ്. സ്വന്തം സ്കൂളില്‍ പ്രിന്സിപ്പാലിനെ ചൊല്പടിക്കു നിര്‍ത്താന്‍ കഴിവുള്ളവര്‍..പുതിയ ആള്‍ ജോയിനിംഗ് ഓര്‍ഡര്‍ മയി വന്നാല്‍ പോലും അവരെ രിലീവ് ചെയ്യുക എളുപ്പമല്ല. D എന്ന വിഭാഗം ട്രാന്‍സ്ഫര്‍ വേണ്ടാത്തവര്‍ തന്നെ. പക്ഷെ ഹോള്‍ഡ്‌ ഇല്ല.  Final order ആദ്യമായി വന്ന ജൂലൈ ആറിനു തന്നെ A വിഭാഗം റിലീവിംഗ് വാങ്ങി , 8 നു ഇ മെയില്‍ വരും മുമ്പേ ജോയിന്‍ ചെയ്തു. 9 നു ചൊവ്വാഴ്ച വീണ്ടും പച്ചക്കൊടി കിട്ടിയപ്പോള്‍ ഹര്‍ത്താല്‍ ദിവസം എത്തിയില്ലെങ്കിലും 11 സ്കൂളിലെത്തി 10 നു തന്നെ വന്നു എന്ന് കാണിച്ച് ജോയിന്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. (11 നു വൈകുന്നേരത്തോടെ 10 ന്റെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്ന ഇ മെയില്‍ വരുമെന്ന് അവര്‍ക്ക് inside information മുന്‍പേ ലഭിക്കുകയും ചെയ്തിരുന്നു)

അപ്പോള്‍ ഇനി അവശേഷിക്കുന്നത് ആദ്യ വിഭാഗത്തിലെ (B) വിരകുവേട്ടികളും വെള്ളം കൊരികളും ആണ്. അവര്‍ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയാലെന്ത്? കിട്ടിയില്ലെങ്കിലെന്ത്? അവര്‍ എ ഡി ആപ്പീസില്‍ പാട്ടും പാടി ശമ്പളം വാങ്ങിയലെന്ത്? നാളെ ഏതെങ്കിലും രക്ഷിതാവ് തന്റെ കുട്ടിയുടെ ക്ലാസ് ഒഴിവാക്കി എ ഡി യില്‍ ഇരിക്കാന്‍ മാത്രം എന്ത് പ്രധാനപ്പെട്ട ജോലി ആയിരുന്നു ഇവര്‍ക്ക് ചെയ്യനുല്ലതെന്നു വിവരാവകാശം വഴി ചോദിച്ച് അവര്‍ക്ക് ശമ്പളം കൊടുക്കുന്നത് പൊതുധനത്തിന്റെ ദുര്‍ വിനിയോഗം ആണെന്ന് വാദിച്ച് ശമ്പളം തിരിച്ചടക്കേണ്ടി വന്നാല്‍ ഈ മന്ത്രി പുംഗവന്‍മാര്‍ക്ക് എന്ത്? ഈ വിറകു വെട്ടികള്‍ക്ക് പുതിയ സ്റ്റേഷന്‍ ലേക്ക് ട്രാന്‍സ്ഫര്‍ കിട്ടണമെങ്കില്‍ അവിടെ നിന്ന് മാറ്റേണ്ടത് C വിഭാഗത്തിലെ പ്രമുഖരെയാണ്. അത് കൊണ്ട് ഈ ട്രാന്‍സ്ഫര്‍ നടക്കില്ല സാര്‍..... കഴിവുള്ളവരും PSC പ്രായം കഴിഞ്ഞിട്ടില്ലാത്തവരും എത്രയും പെട്ടെന്ന് ഈ നശിച്ച department വിടുക. കയ്യൂക്കുള്ളവനും രാഷ്ട്രീയക്കാരനും എന്ത് തോന്ന്യാസവും കളിയ്ക്കാന്‍ പാകത്തില്‍ ചഞ്ഞു നില്‍ക്കുന്ന ഈ ദുരിതം പിടിച്ച department ന്റെ നാശത്തിനായി പ്രാര്‍ത്ഥിക്കുക.

ഒരു നൂറു ജന്മം ഞാഞ്ഞൂലായി ജീവിക്കുന്നതിനേക്കാള്‍ അന്തസ്സ് ഒരു നിമിഷം കേശവേന്ദ്രന്‍ സര്‍ (HSE) ആവുന്നതാണ് നല്ലത് എന്ന് അധികാരികള്‍ ചിന്തിച്ചെങ്കില്‍.............


-----------------------------

----------------------------

----------------------------

v4vhse.forumotion.in

xxxxxxxxxxxxxxxxxxxxx
ഇത് വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ ലോകം.പക്ഷെ ലോകത്ത്‌ കാണുന്നതോ വിവരക്കേടിന്റെ സാമ്രാജ്യങ്ങള്‍........ അവിടെ എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഒരാളെ ഉള്ളൂ..... വിവരദോഷി


[You must be registered and logged in to see this image.]

View previous topic View next topic Back to top  Message [Page 1 of 1]

Permissions in this forum:
You cannot reply to topics in this forum